Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Education

വി​ദേ​ശ മെ​ഡി​ക്ക​ല്‍ ബി​രു​ദ​ധാ​രി​ക​ളു​ടെ സ്റ്റൈ​പ്പ​ൻ​ഡ് ഉ​ട​ന്‍ ന​ല്‍​ക​ണം: ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ദേ​ശ​ത്തു പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി സം​സ്ഥാ​ന​ത്ത് ഇ​ന്‍റേ​ണ്‍​ഷി​പ്പ് ചെ​യ്ത മെ​ഡി​ക്ക​ല്‍ ബി​രു​ദ​ധാ​രി​ക​ളു​ടെ സ്റ്റൈ​പ്പ​ൻ​ഡ് ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. ഇ​ന്‍റേ​ണ്‍​ഷി​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം സ്റ്റൈ​പ്പ​ൻ​ഡി​നു​ള്ള അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​ര്‍ അ​പേ​ക്ഷ അ​ധി​കൃ​ത​ര്‍​ക്കു കൈ​മാ​റ​ണം.

അ​വ​ര്‍ പ​രി​ശോ​ധി​ച്ച് സ്റ്റൈ​പ്പ​ൻ​ഡ് വൈ​കാ​തെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. ഓ​ള്‍ ഫോ​റി​ന്‍ മെ​ഡി​ക്ക​ല്‍ ഡോ​ക്ടേ​ഴ്‌​സ് ആ​ന്‍​ഡ് പേ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​നും ചി​ല വി​ദേ​ശ മെ​ഡി​ക്ക​ല്‍ ബി​രു​ദ​ധാ​രി​ക​ളും ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ഹ​ര്‍​ജി വീ​ണ്ടും 21ന് ​പ​രി​ഗ​ണി​ക്കും.

Latest News

Corehub Up